ബാഗ്ദാദ്: ഇസ്‍ലാമിക് സ്റ്റേറ്റിൽ ചേർന്ന മൂന്ന് ഫ്രഞ്ച് പൗരന്മാർക്ക് ഇറാഖ് കോടതി വധശിക്ഷ വിധിച്ചു. കെവിൻ ഗോണോട്ട്, ലിയോനാഡ് ലോപ്പസ്, സലിം മാചൗ എന്നിവർക്കാണ് ശിക്ഷ.

ഇവർ കുറ്റക്കാരാണെന്ന് കോടതി നേരത്തേ കണ്ടെത്തിയിരുന്നു. സിറിയയിൽ യു.എസ്. പിന്തുണയുള്ള സർക്കാർ സൈന്യം അറസ്റ്റ് ചെയ്ത ഇവരെ ഫെബ്രുവരിയിലാണ് വിചാരണയ്ക്കായി ഇറാഖിന് കൈമാറിയത്.

വിധിക്കെതിരേ അപ്പീൽ നൽകാൻ ഇവർക്ക് കോടതി 10 ദിവസം അനുവദിച്ചിട്ടുണ്ട്.

Content Highlights: ISIS, Baghdad