Pakistanറാവൽപ്പിണ്ടി: പാകിസ്താന്റെ രഹസ്യാന്വേഷണസംഘടനയായ ഇന്റർസർവീസസ് ഇന്റലിജൻസിൻറെ (ഐ.എസ്.ഐ.) മേധാവിയായി അസിം മുനീർ നിയമിതനാകും. സൈന്യത്തിന്റെ മാധ്യമവിഭാഗമായ ഇന്റർസർവീസ് പബ്ലിക് റിലേഷൻസാണ് ഇക്കാര്യം അറിയിച്ചത്.

ഐ.എസ്.ഐ. മേധാവി സ്ഥാനത്തുനിന്ന് നവീൻ മുഖ്താർ വിരമിക്കുന്ന ഒഴിവിലേക്കാണ് നിയമനം. പാക് മിലിട്ടറി ഇന്റലിജൻസ് മേധാവിയായിരുന്നു അസിം മുനീർ. പാകിസ്താനിലെ ഏറ്റവുംവലിയ രണ്ടാമത്തെ സിവിലിയൻ പുരസ്കാരമായ ‘ഹിലാൽ ഇ ഇംതിയാസ്’ നേടിയിട്ടുണ്ട്.