ബാഗ്ദാദ്: ഇറാഖിൽ ഒക്ടോബർമുതൽ നടക്കുന്ന അഴിമതിവിരുദ്ധ പ്രക്ഷോഭത്തിലെ സജീവ സ്ത്രീപങ്കാളിത്തം അടയാളപ്പെടുത്തി രാജ്യത്തെ ചുവരുകളും. ബാഗ്ദാദ് നഗരത്തിലെ ചുവരുകളിലാണ് സമരമുഖത്തുള്ള സ്ത്രീകളുടെ പെയിന്റിങ്ങുകൾ വ്യാപകമായി ഇടംപിടിച്ചത്. പ്രക്ഷോഭകേന്ദ്രമായ ബാഗ്ദാദിലെ തഹ്‌രീർ സ്ക്വയർ ഇത്തരം ചിത്രങ്ങളാൽ നിറഞ്ഞിരിക്കുകയാണ്.
രാജ്യത്തിന്റെ ഭാവിനിർണയിക്കുന്നതിൽ സ്ത്രീകൾക്കും പ്രധാനപങ്കുണ്ടെന്നു വിളിച്ചുപറയുന്ന ചിത്രങ്ങളധികവും വരച്ചതും സ്ത്രീകളാണ്. രക്ഷിതാക്കളുടെയും ഭർത്താവിന്റെയും എതിർപ്പിനെ അവഗണിച്ച് രഹസ്യമായാണ് പല സ്ത്രീകളും സമരത്തിനെത്തുന്നത്.
Content Highlights; iraq protests