വാഷിങ്ടൺ: കശ്മീർ താഴ്‍വരയിലെ സാഹചര്യം അന്താരാഷ്ട്രസമൂഹം വിലയിരുത്തുമെന്ന് പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. യു.എസ്. മാധ്യമമായ സി.എൻ.എന്നിനു നൽകിയ അഭിമുഖത്തിലാണ് ഇമ്രാൻറെ അവകാശവാദം. കശ്മീർവിഷയത്തിൽ ലോകരാജ്യങ്ങളിൽനിന്ന് വേണ്ടത്ര പിന്തുണ ലഭിക്കുന്നില്ലെന്ന തന്റെ മുൻനിലപാടിന് വിരുദ്ധമാണ് ഇമ്രാന്റെ പരാമർശം.

കശ്മീർവിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തുമോയെന്ന ചോദ്യം ഉദിക്കുന്നില്ലെന്നും അദ്ദേഹം അഭിമുഖത്തിൽ വ്യക്തമാക്കി. അതേസമയം, കശ്മീർ വിഷയത്തിൽ അന്താരാഷ്ട്രതലത്തിൽ വലിയ എതിർപ്പുകൾ ഉയരാത്തതിനുകാരണം ഇന്ത്യ 130 കോടി ജനങ്ങളുള്ള വിപണിയായതിനാലാണെന്ന ആരോപണം ഇമ്രാൻ ആവർത്തിച്ചു. മനുഷ്യനെക്കാൾ കൂടുതൽ ലോകം വിലകൽപ്പിക്കുന്നത് ഘടകങ്ങൾക്കാണെന്നത് സങ്കടകരമാണെന്നും ഇമ്രാൻ പറഞ്ഞു.

Content Highlights: International community will review situation in Kashmir - Imran Khan