ഇസ്‌ലാമാബാദ്: കോവിഡ് രോഗബാധയെത്തുടർന്ന് അടച്ചിട്ട കർതാർപുർ ഇടനാഴി തിങ്കളാഴ്ച തുറക്കുമെന്ന് പാകിസ്താൻ വിദേശകാര്യമന്ത്രി ഷാ മഹ്മൂദ് ഖുറേഷി. സിഖ് സാമ്രാജ്യത്തിലെ വീരനായകരിലൊരാളായ മഹാരാജ് രഞ്ജിത് സിങ്ങിന്റെ ചരമവാർഷികത്തോടനുബന്ധിച്ചാണ് ഇടനാഴി വീണ്ടും തുറക്കുന്നതെന്നും ഇതിനായി ഇന്ത്യയുടെ ഭാഗത്തുനിന്ന് അനുകൂലമായ പ്രതികരണം ലഭിച്ചതായും ഖുറേഷി ട്വിറ്ററിലൂടെ അറിയിച്ചു.
കോവിഡ് രോഗബാധിതരുടെ എണ്ണം വർധിച്ച പശ്ചാത്തലത്തിലാണ് ഇടനാഴി വഴിയുള്ള സഞ്ചാരം ഇന്ത്യ നിർത്തലാക്കിയത്. രാജ്യത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം 93-ൽ ആയിരുന്നപ്പോളായിരുന്നു ഇത്. നിലവിൽ രാജ്യത്തെ രോഗികളുടെ എണ്ണം അഞ്ചുലക്ഷം കടന്നിട്ടുണ്ട്.