മോസ്കോ: കിഴക്കൻ ലഡാക്കിലെ ഗാൽവനിൽ ഇന്ത്യൻ സൈനികരുമായുണ്ടായ സംഘർഷത്തിൽ 45 ചൈനീസ് സൈനികർ കൊല്ലപ്പെട്ടിരുന്നുവെന്ന് റഷ്യൻ വാർത്താ ഏജൻസിയായ ടാസ് റിപ്പോർട്ട് ചെയ്തു. കഴിഞ്ഞവർഷം ജൂണിലുണ്ടായ സംഘർഷത്തിൽ 20 ഇന്ത്യൻ സൈനികർക്കും 45 ചൈനീസ് സൈനികർക്കും ജീവൻ നഷ്ടപ്പെട്ടുവെന്ന് വാർത്താ ഏജൻസി പറയുന്നു. ഏറ്റുമുട്ടൽ നടന്നിട്ട് ഒമ്പതുമാസങ്ങൾ പിന്നിട്ടിട്ടും എത്രപേർ മരിച്ചുവെന്ന കണക്കുകൾ പീപ്പിൾസ് ലിബറേഷൻ ആർമി(പി.എൽ.എ.) ഇതുവരെ പുറത്തുവിട്ടിട്ടില്ല.

Content Highlights: India  - China Galwan