ധാക്ക: ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീനയുടെ ഇന്ത്യൻപര്യടനം തുടങ്ങുന്നതിനുമുമ്പായി പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ അവരെ ഫോണിൽ വിളിച്ചുവെന്ന് റിപ്പോർട്ട്. ഇക്കാര്യം ഹസീനയുടെ മാധ്യമ സെക്രട്ടറി ഇഹ്സാനുൽ കരീം സ്ഥിരീകരിച്ചു.

കശ്മീർവിഷയത്തിൽ മുസ്‌ലിംരാജ്യങ്ങളുടെ പിന്തുണ തേടാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഇമ്രാൻ ഹസീനയെ സമീപിച്ചത്. ബുധനാഴ്ച ഇരുവരും നടത്തിയ ടെലിഫോൺ സംഭാഷണത്തിൽ ഹസീനയുടെ ആരോഗ്യവിവരങ്ങളും ഇമ്രാൻ ആരാഞ്ഞതായി ഇഹ്സാനുൽ പറഞ്ഞു. സംഭാഷണത്തിന്റെ മറ്റുവിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല.

Content Highlights; Imran Khan India Bengladesh