ഇസ്‍ലാമാബാദ്: ദ്വിദിന സന്ദർശനത്തിനായി പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ വ്യാഴാഴ്ച സൗദിയിലെത്തി. കശ്മീരുൾപ്പെടെയുള്ള തദ്ദേശീയ, അന്താരാഷ്ട്ര വിഷയങ്ങൾ ഇമ്രാൻ സൗദിഭരണകൂടവുമായി ചർച്ചചെയ്യുമെന്ന് പാകിസ്താൻ വിദേശകാര്യമന്ത്രാലയം വ്യാഴാഴ്ച പുറത്തുവിട്ട പ്രസ്താവനയിൽ വ്യക്തമാക്കി.
കശ്മീർവിഷയവുമായി ബന്ധപ്പെട്ട് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനുമായി ഇമ്രാൻ നിരന്തരമായി ചർച്ച നടത്തുന്നുണ്ടെന്നും മന്ത്രാലയം പറഞ്ഞു. കശ്മീർവിഷയം അടുത്തയാഴ്ച നടക്കുന്ന യു.എൻ. പൊതുസഭാസമ്മേളനത്തിൽ ഉന്നയിക്കുമെന്ന് ഇമ്രാൻ നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്.
Content Highlights: Imran Khan in Saudi Arabia