വാഷിങ്ടൺ: ചൈനീസ് നിർമിത ഡ്രോണുകൾ സുരക്ഷാഭീഷണിയാണെന്ന മുന്നറിയിപ്പുമായി വാഷിങ്ടൺ. ചൈനയുടെ ടെലികമ്യൂണിക്കേഷൻ ഭീമൻ വാവേക്ക് നിരോധനമേർപ്പെടുത്തിയതിനുപിന്നാലെയാണ് ഡ്രോണുകൾക്കെതിരേയും യു.എസ്. നീക്കമാരംഭിച്ചത്. യു.എസ്. ആഭ്യന്തരസുരക്ഷാവിഭാഗമാണ് ഡ്രോണുകൾ ചൈനീസ് ചാരസംഘടനകൾ വിവരങ്ങൾ ചോർത്താൻ ഉപയോഗിക്കുന്നതായി ആരോപണമുയർത്തിയത്.

ചൈനീസ് ഡ്രോൺ നിർമാതാക്കളായ ഡി.ജി.ഐ.യുടെ ഉത്പന്നങ്ങൾ ഉപയോഗിക്കുന്നതിൽനിന്ന് സൈന്യത്തെ 2017 മുതൽ യു.എസ്. വിലക്കിയിട്ടുണ്ട്. ലോകമാകെ ഉപയോഗിക്കുന്ന ഡ്രോണുകളിൽ 70 ശതമാനവും ഡി.ജി.ഐ.യുടേതാണ്.

ഇരുരാജ്യങ്ങൾക്കുമിടയിലുള്ള വ്യാപാരയുദ്ധം ശക്തിപ്പെടുന്നതിനിടെയാണ് ചൈനീസ് ടെക് മേഖലയെ ലക്ഷ്യംവെച്ച് യു.എസ്. നീക്കം ശക്തമാക്കുന്നത്.

Content Highlights: Huawei, US