കയ്റോ: മുപ്പതുവർഷത്തോളം ഈജിപ്തിന്റെ പ്രസിഡന്റായിരുന്ന ഹുസ്നി മുബാറക് (91) അന്തരിച്ചു. 1981 മുതൽ 2011 വരെ അധികാരത്തിൽ തുടർന്ന മുബാറക് ഈജിപ്തിന്റെ നാലാമത്തെ പ്രസിഡന്റായിരുന്നു.

2011-ൽ അറബ് വസന്തവുമായി ബന്ധപ്പെട്ട പ്രക്ഷോഭങ്ങളെത്തുടർന്നാണ് ഹുസ്നി മുബാറക് അധികാരത്തിൽനിന്നൊഴിഞ്ഞത്. തുടർന്ന് 2012-ൽ അഴിമതി, കൊലപാതക കുറ്റങ്ങളിൽ ഇദ്ദേഹത്തെ ജീവപര്യന്തം തടവിനുശിക്ഷിച്ചിരുന്നു. പിന്നീട് 2017-ൽ ഈജിപ്ഷ്യൻ പരമോന്നതകോടതി മുബാറക്കിനെ കുറ്റവിമുക്തനാക്കി.

Content Highlights: Hosni Mubarak, former Egyptian president, dies