ഹോങ്‌കോങ്: ജനാധിപത്യ പ്രക്ഷോഭം ശക്തിപ്രാപിക്കുന്ന ഹോങ്‌കോങ്ങിൽ ഞായറാഴ്ച 40 സമരക്കാർകൂടി അറസ്റ്റിലായി. പ്രക്ഷോഭകർക്കുനേരേ പോലീസ് കുരുമുളക് സ്‌പ്രേയും ലാത്തിയും പ്രയോഗിച്ചു. പ്രിൻസ് എഡ്വാഡ് മെട്രോസ്റ്റേഷനിൽ പ്രതിഷേധപരിപാടികൾ സംഘടിപ്പിച്ചവരെയാണ് പോലീസ് ബലംപ്രയോഗിച്ച് അറസ്റ്റുചെയ്തത്. മെട്രോയിൽ ആക്രമണം നടത്തിയെന്ന കുറ്റമാരോപിച്ചാണ് ഇവരെ പിടികൂടിയത്.

വിലക്ക് ലംഘിച്ച് ശനിയാഴ്ച നഗരത്തിൽ നടന്ന റാലിയിൽ പതിനായിരങ്ങളാണ് ഒഴുകിയെത്തിയത്. ഇതോടെ ഹോങ്‌കോങ് സർക്കാരും ചൈനയും സമരത്തെ അടിച്ചമർത്താനുള്ള നീക്കങ്ങളും ശക്തമാക്കിയിട്ടുണ്ട്.

Content Highlights: hong kong protest; police arrested 40 more protesters