ഹോങ് കോങ്: ജനാധിപത്യപ്രക്ഷോഭം ശക്തിപ്പെട്ട് ഹോങ് കോങ് നഗരം വീണ്ടും സ്‍തംഭിച്ചു. പൊതുസ്ഥലങ്ങളിൽ മുഖംമൂടിയണിയുന്നതിന് സർക്കാർ വിലക്കേർപ്പെടുത്തിയതോടെയാണ് പ്രക്ഷോഭം ചൂടുപിടിച്ചത്. വിലക്ക് ലംഘിച്ച് ശനിയാഴ്ച പ്രക്ഷോഭകർ മുഖംമൂടിയണിഞ്ഞ് നഗരത്തിന്റെ വിവിധയിടങ്ങളിൽ റാലി നടത്തി.

സംഘർഷം ശക്തമായതോടെ മെട്രോയുൾപ്പെടെയുള്ളവ പ്രവർത്തനം നിർത്തിവെച്ചു. ബാങ്ക് സേവനങ്ങളും സൂപ്പർമാർക്കറ്റുകളും തടസ്സപ്പെട്ടു.

അതേസമയം, മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനാണ് മുഖാവരണം നിരോധിച്ചതെന്ന് ഹോങ് കോങ് ചീഫ് എക്സിക്യുട്ടീവ് കാരി ലാം പറഞ്ഞു. “അതിഗുരുതര അക്രമങ്ങളുടെ കറുത്തിരുണ്ട രാത്രികളിലൂടെയാണ് ഹോങ് കോങ് കടന്നുപോകുന്നത്. സമൂഹം പാതിസ്തംഭിച്ച അവസ്ഥയിലാണ്. ഹോങ് കോങ്ങെന്ന നിധിയെ ഇനിയും നശിപ്പിക്കാൻ സമരക്കാരെ അനുവദിക്കില്ല” -അവർ കൂട്ടിച്ചേർത്തു.

Content Highlights: Hong Kong paralyses in protests