പോർട്ട് യു പ്രിൻസ്: ഹെയ്തിയിൽ ശനിയാഴ്ച രാത്രിയുണ്ടായ ശക്തമായ ഭൂചലനത്തിൽ 11 പേർ മരിച്ചു. വടക്കുപടിഞ്ഞാറൻ തീരനഗരമായ പോർട്ട് ഡെ പെയ്‍ക്സിലുണ്ടായ ഭൂചലനം ഭൂകമ്പമാപിനിയിൽ 5.9 തീവ്രത രേഖപ്പെടുത്തി. 130 പേർക്ക് പരിക്കേൽക്കുകയും ഒട്ടേറെ വീടുകൾ തകരുകയും ചെയ്തു.

പോർട്ട് ഡെ പെയ്‌ക്സിന് 19 കിലോമീറ്റർ അകലെ ഭൗമോപരിതലത്തിൽ നിന്ന് 11 കിലോമീറ്റർ ആഴത്തിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്ന് യു.എസ്. ജിയോളജിക്കൽ സർവേ അറിയിച്ചു. രണ്ടുതവണ തുടർചലനങ്ങളുണ്ടായെങ്കിലും സുനാമിമുന്നറിയിപ്പ് നൽകിയിട്ടില്ല.