വാഷിങ്ടൺ: 2021-ലെ എച്ച് -1 ബി വിസ തിരഞ്ഞെടുപ്പിനുള്ള ഇലക്‌ട്രോണിക് രജിസ്ട്രേഷൻ നടപടികൾ പൂർത്തിയായതായി യു.എസ്. സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് (യു.എസ്. സി.ഐ.എസ്.) അറിയിച്ചു. 2020 ഏപ്രിൽ ഒന്നു മുതൽ അപേക്ഷ സ്വീകരിച്ചുതുടങ്ങും. വിദഗ്ധതൊഴിലാളികൾക്ക് യു.എസിൽ തൊഴിലെടുക്കാൻ അനുമതിനൽകുന്ന എച്ച്-1 ബി വിസയ്ക്ക് ഇന്ത്യയിൽനിന്ന് ഏറെ അപേക്ഷകർ ഉണ്ടാവാറുണ്ട്.
ഇലക്‌ട്രോണിക് രജിസ്ട്രേഷൻ സംവിധാനം വഴി രജിസ്റ്റർ ചെയ്യുന്നതിന് 10 യു.എസ്. ഡോളർ (ഏകദേശം 713 രൂപ) ഫീസായി നൽകണം. ആദ്യഘട്ടമായ ഇലക്‌ട്രോണിക് രജിസ്ട്രേഷൻ നടത്തിയവർക്കു മാത്രമേ വിസയ്ക്ക് അപേക്ഷ നൽകാനാവൂ.
Content highlights: H1B visa e registration