ഇസ്‌ലാമാബാദ്: പാകിസ്താനിലെ ലഹോറിലുള്ള നങ്കന സാഹിബ് ഗുരുദ്വാരയ്ക്കുനേരെയുണ്ടായ ആക്രമണത്തെ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ അപലപിച്ചു. ഇതു തന്റെ നയത്തിന്റെ ഭാഗമല്ലെന്നും ആക്രമണത്തിന് ഉത്തരവാദികളായവർക്കുനേരെ നിർദാക്ഷിണ്യം നടപടിയെടുക്കുമെന്നും ഇമ്രാൻ വ്യക്തമാക്കി.

ഇന്ത്യയിൽ പോലീസും സർക്കാരും മുസ്‍ലിങ്ങൾക്കുനേരെ ആക്രമണം അഴിച്ചുവിടുകയാണെന്ന് ഇമ്രാൻ കുറ്റപ്പെടുത്തി. ന്യൂനപക്ഷങ്ങളെ അടിച്ചമർത്തുന്ന നയമാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടേതെന്നും ഇമ്രാൻ ആരോപിച്ചു.

നങ്കന സാഹിബ് ഗുരുദ്വാരയ്ക്കുനേരെ ആക്രമണമുണ്ടായതായുള്ള റിപ്പോർട്ടുകൾ നേരത്തേ പാക് വിദേശകാര്യമന്ത്രാലയം തള്ളിയിരുന്നു. അതിന്‌ രണ്ടുദിവസം കഴിഞ്ഞാണ് പ്രധാനമന്ത്രി ഇമ്രാൻഖാൻതന്നെ സംഭവത്തെ അപലപിക്കുന്നത്.

Content Highlights: Gurudwara Nankana Sahib Imran Khan