ന്യൂയോർക്ക്: സ്വീഡിഷ് കാലാവസ്ഥാപ്രവർത്തക ഗ്രെറ്റ ത്യുൻബേ ടൈംസ് മാഗസിന്റെ 2019-ലെ ‘പേഴ്സൺ ഓഫ് ദി ഇയർ’. ലോകം കാലാവസ്ഥാ അടിയന്തരാവസ്ഥയെ അഭിമുഖീകരിക്കുമ്പോൾ കാലാവസ്ഥാസംരക്ഷണത്തിന് പുതുതലമുറയുടെ ശബ്ദമായതാണ് ഗ്രെറ്റയെ ഈവർഷത്തെ താരമാക്കിയത്.

ആഗോളതാപനം തടയാനും കാലാവസ്ഥ സംരക്ഷിക്കാനുമാവശ്യപ്പെട്ട് 2018-ൽ വെള്ളിയാഴ്ചകളിൽ സ്വീഡിഷ് പാർലമെന്റിനുമുന്നിൽ ഒറ്റയാൾപോരാട്ടം നടത്തിയാണ് ഗ്രെറ്റ വാർത്തകളിൽ ഇടംനേടുന്നത്. പിന്നീട് ‘ഫ്രൈഡേയ്സ് ഫോർ ഫ്യൂച്ചർ’ എന്നപേരിൽ ഗ്രെറ്റയ്ക്കൊപ്പം ലോകത്തിന്റെ വിവിധ കോണുകളിൽ ആയിരക്കണക്കിനുപേർ കാലാവസ്ഥാസംരക്ഷണത്തിനായി ശബ്ദമുയർത്തി.

മഡ്രിഡിൽനടക്കുന്ന കാലാവസ്ഥാ ഉച്ചകോടിയിൽ പങ്കെടുക്കുകയാണ് ഗ്രെറ്റയിപ്പോൾ. “നാളെ എന്നൊന്നില്ലെന്നുഭാവിച്ച് നമുക്കിതുപോലെത്തന്നെ ജീവിതം തുടരാനാകില്ല. കാരണം, നാളെകളുണ്ട്. അതുമാത്രമാണ് ഞങ്ങൾ ഓർമിപ്പിക്കുന്നത്’’ -ഗ്രെറ്റ പറയുന്നു.

Content Highlights: Gretta Thunberg, Times Magazine 2019  the person of the year