സ്റ്റോക്ക് ഹോം: കാലാവസ്ഥാ പ്രവർത്തക ഗ്രെറ്റ തുൻബെർഗിന് സ്വീഡിഷ് മനുഷ്യാവകാശ പുരസ്കാരം. ‘ബദൽ നൊബേൽ’ എന്നറിയപ്പെടുന്ന സ്വീഡിഷ് റൈറ്റ് ലൈവ്‍ലിഹുഡ് പുരസ്കാരത്തിനാണ് ഗ്രെറ്റ അർഹയായത്. ശാസ്ത്രീയാടിത്തറയിലൂന്നി കാലാവസ്ഥാ വ്യതിയാനം തടയാനുള്ള ഇടപെടൽ നടത്താൻ രാഷ്ട്രീയതലത്തിൽ പ്രേരണയായതിനാണ് പുരസ്കാരമെന്ന് റൈറ്റ് ലൈവ്‍ലിഹുഡ് ഫൗണ്ടേഷൻ പ്രസ്താവനയിൽ പറഞ്ഞു.

തുൻബെർഗിന്റെ ‘ഫ്രൈഡേസ് ഫോർ ഫ്യൂച്ചർ’ എന്ന പ്രസ്ഥാനം അന്താരാഷ്ട്രതലത്തിൽ കാലാവസ്ഥാ വ്യതിയാനം തടയുന്നതിനായി പ്രവർത്തിക്കുകയാണ്.

content highlights: Greta Thunberg wins alternative nobel prize