ടൂറിൻ: ലോകനേതാക്കൾക്കെതിരേ തന്റെ പ്രസംഗത്തിലുണ്ടായ പരാമർശത്തിന്റെ പേരിൽ കാലാവസ്ഥാപ്രവർത്തക ഗ്രെറ്റ ത്യുൻബേ ക്ഷമചോദിച്ചു. ഇറ്റലിയിലെ ടൂറിനിൽ ‘ഫ്രൈഡേ ഫോർ ഫ്യൂച്ചർ’ പരിപാടിയിൽ പ്രസംഗിക്കവേയാണ് ഗ്രെറ്റ വിമർശനം ക്ഷണിച്ചുവരുത്തിയ പരാമർശം നടത്തിയത്.

ഇംഗ്ലീഷിൽ വെടിവെച്ചുകൊല്ലുക എന്നർഥംവരുന്ന പ്രയോഗമാണ്‌(പുട് എഗയ്ൻസ്റ്റ് ദ വാൾ) ഗ്രെറ്റ ഉപയോഗിച്ചത്. തന്റെ മാതൃഭാഷയായ സ്വീഡിഷിൽ ഇതിന്‌ വ്യത്യസ്ത അർഥമാണെന്നും ഗ്രെറ്റ പറഞ്ഞു. മഡ്രിഡിലെ കാലാവസ്ഥാ ഉച്ചകോടിവേദിയിൽനിന്നാണ് ഗ്രെറ്റ ടൂറിനിലെത്തിയത്.