ലണ്ടൻ/വാഷിങ്ടൺ: യു.എസ്. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ നിർത്തിവെക്കണമെന്ന ട്രംപിൻറെ ആവശ്യത്തിൽ പരിഹാസവുമായി സ്വീഡിഷ് പരിസ്ഥിതിപ്രവർത്തക ഗ്രെറ്റ ത്യുൻബേ. “പരിഹാസ്യം. ഡൊണാൾഡ് ട്രംപ് നിർബന്ധമായും തന്റെ കോപം നിയന്ത്രിക്കാൻ പഠിക്കണം. എന്നിട്ട് സുഹൃത്തിനൊപ്പം ഒരു പഴയകാല സിനിമ കാണാൻപോകൂ” -ഗ്രെറ്റ ട്വിറ്ററിൽ കുറിച്ചു.

2019-ൽ ടൈം മാസികയുടെ ‘പേഴ്സൺ ഓഫ് ദി ഇയറാ’യി ഗ്രെറ്റ തിരഞ്ഞെടുക്കപ്പെട്ടപ്പോൾ ട്രംപ് ഉപയോഗിച്ച പരിഹാസവാക്കുകളാണ് ഗ്രെറ്റ ട്രംപിനുനേരെ അതേ‌പടി പ്രയോഗിച്ചത്. വോട്ടെണ്ണൽ നിർത്തണമെന്ന ട്രംപിൻറെ ട്വീറ്റ് പരാമർശിച്ചുകൊണ്ടാണ് ഗ്രെറ്റയുടെ പരിഹാസം.

പാരിസ്ഥിതികപ്രശ്നങ്ങൾക്കുപുറമേ രാഷ്ട്രീയ വിഷയങ്ങളിലും കൃത്യമായ നിലപാട് സ്വീകരിക്കുന്ന ഗ്രെറ്റ, പ്രസിഡൻറ് തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥി ജോ ബൈഡനെ പിന്തുണച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു.

content highlights: greta mocks donald trump