കാബൂൾ: അഫ്ഗാൻ മുൻ വൈസ് പ്രസിഡന്റും ധനികനുമായ അബ്ദുൾ റഷീദ് ദോസ്തമിന്റെ ആഡംബര ബംഗ്ലാവ് താലിബാൻ പിടിച്ചെടുത്തു. 67 വയസ്സുകാരനായ ദോസ്തം ഉസ്ബക്കിസ്താനിലേക്കു കടന്നതായാണ് വിവരം. പതിറ്റാണ്ടുകൾ നീണ്ട അഴിമതിയുടെ ഫലമായാണ് ഇത്രയും ആഡംബരമായ വീടുണ്ടാക്കാൻ ദോസ്തമിന് സാധിച്ചതെന്ന് താലിബാൻ പറഞ്ഞു. വലിയ ദീപങ്ങൾകൊണ്ടും ആഡംബരങ്ങൾ കൊണ്ടും നിറച്ച ബംഗ്ലാവിനു പുറത്ത് താലിബാൻ ഭരണകൂടത്തിലെ ഏറ്റവും ശക്തരായ കമാൻഡർമാരിൽ ഒരാളായ ഖാരി സലാഹുദ്ദീൻ അയൂബിയുടെ 150 സൈനികരെയാണ് വിന്യസിച്ചിരിക്കുന്നത്.