കൊളംബോ: ശ്രീലങ്കയിലെ പുതിയ പ്രസിഡന്റ് ഗോതാബയ രാജപക്സെ നവംബർ 29-ന് ഇന്ത്യയിലേക്ക്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്ഷണം സ്വീകരിച്ചാണ് സന്ദർശനമെന്ന് കൊളംബോയിൽ രാജപക്സെയെ കണ്ടശേഷം വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ പറഞ്ഞു. രാജപക്സെയുമായുള്ള ചർച്ച ഏറെ ഫലപ്രദമായിരുന്നെന്നും ജയ്ശങ്കർ കൂട്ടിച്ചേർത്തു. രണ്ടുദിവസത്തെ സന്ദർശനത്തിനാണ് ജയ്ശങ്കർ ശ്രീലങ്കയിലെത്തിയത്.
Content Highlights: Gotabhaya Rajapaksa Sri Lanka