ലണ്ടൻ: ഇംഗ്ലണ്ടിലെ ഓക്സ്ഫഡ്ഷയറിലുള്ള ബ്ലെനിം കൊട്ടാരത്തിലെ സ്വർണക്കക്കൂസ് മോഷണംപോയി. വെള്ളിയാഴ്ച പുലർച്ചെ 4.50-ന് കൊട്ടാരത്തിൽ അതിക്രമിച്ചുകയറിയ സംഘമാണ് 18 കാരറ്റ് സ്വർണത്തിൽ നിർമിച്ച കക്കൂസ് മോഷ്ടിച്ചു കടന്നുകളഞ്ഞത്.

അമേരിക്കയിൽ നിർമിച്ച ഈ കക്കൂസ് കൊട്ടാരത്തിലെ സന്ദർശകർക്കു ഉപയോഗിക്കുന്നതിനുള്ള അനുമതിയുണ്ടായിരുന്നു. കക്കൂസ് കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെങ്കിലും അറുപത്തിയാറുകാരനെ അറസ്റ്റുചെയ്തതായി തേംസ്‌വാലി പോലീസ് അറിയിച്ചു.

18-ാം നൂറ്റാണ്ടിൽ നിർമിച്ച ഈ കൊട്ടാരം ലോക പൈതൃകപ്പട്ടികയിൽ ഇടംനേടിയിട്ടുണ്ട്. മോഷണത്തെത്തുടർന്ന് കൊട്ടാരം അടച്ചിടുകയും സന്ദർശകർക്ക്‌ വിലക്കേർപ്പെടുത്തുകയുംചെയ്തു.