വാഷിങ്ടൺ: അന്താരാഷ്ട്ര നാണയനിധിയുടെ (ഐ.എം.എഫ്.) ചീഫ് ഇക്കണോമിസ്റ്റ് സ്ഥാനത്തുനിന്ന് മലയാളി ഗീതാ ഗോപിനാഥ് ഒഴിയും. ജനുവരിയിൽ ഹാർവാഡ് സർവകലാശാലയിലെ ജോലിയിൽ തിരികെ പ്രവേശിക്കും. ഐ.എം.എഫിന്റെ ഗവേഷണ വിഭാഗം മേധാവി കൂടിയായിരുന്ന ഗീത, ഈ സ്ഥാനങ്ങളിലെത്തുന്ന ആദ്യ വനിതയാണ്.

2019 ജനുവരിയിലാണ് കണ്ണൂരിൽ വേരുകളുള്ള ഗീത ഐ.എം.എഫിൽ ചീഫ് ഇക്കണോമിസ്റ്റ് സ്ഥാനത്തെത്തുന്നത്. ഹാർവാഡ് സർവകലാശാലയിലെ സാന്പത്തികശാസ്ത്രവിഭാഗത്തിലെ പ്രൊഫസറായിരിക്കെയായിരുന്നു നിയമനം.

സർവകലാശാല അനുവദിച്ച അവധിയിലായിരുന്നു ഐ.എം.എഫിലെ സേവനം. മുഖ്യമന്ത്രി പിണറായി വിജയന്റെ സാമ്പത്തിക ഉപദേഷ്ടാവായി തുടരുന്നതിനിടെയാണ് ഐ.എം.എഫിലേക്കുള്ള വിളിയെത്തുന്നത്.

ഗീതയുടെ സംഭാവനകൾ സവിശേഷമാണെന്ന് ഐ.എം.എഫ്. മാനേജിങ് ഡയറക്ടർ ക്രിസ്റ്റലീന ജോർജീവിയ പറഞ്ഞു. ലോകമെമ്പാടും വാക്സിൻ വിതരണം ത്വരപ്പെടുത്താനും ഐ.എം.എഫിനുള്ളിൽ കാലാവസ്ഥാ വ്യതിയാന സംഘം രൂപവവത്‌കരിക്കുന്നതിലും ഗീത നിർണായക പങ്കുവഹിച്ചതായും ക്രിസ്റ്റലീന പറഞ്ഞു.

content higghlights: gita gopinath to leave imf