ഹൂസ്റ്റൺ: അന്തരിച്ച യു.എസ്. മുൻ പ്രസിഡന്റ് ജോർജ് എച്ച്.ഡബ്ല്യു. ബുഷിന് (സീനിയർ ബുഷ്) ടെക്സസിൽ അന്ത്യവിശ്രമം. ടെക്സസിലെ ഹൂസ്റ്റണിലുള്ള എപിസ്കോപൽ ചർച്ചിലാണ് മരണാനന്തരച്ചടങ്ങുകൾ.

യു.എസ്.സമയം വ്യാഴാഴ്ച രാവിലെ ചടങ്ങുകൾ ആരംഭിച്ചു. അതിഥികൾക്കായി രണ്ടുമണിക്കൂറോളം ചർച്ചിന്റെ വാതിൽ തുറന്നിട്ടു. സംസ്കാരച്ചടങ്ങിൽ 1200-ഓളം ആളുകൾ പങ്കെടുത്തു. ചടങ്ങുകൾക്കുശേഷം സെന്റ് മാർട്ടിനിൽനിന്ന് ഹൂസ്റ്റണിനുവടക്കുള്ള യൂണിയൻ പസഫിക്കിലേക്ക് മൃതദേഹം കൊണ്ടുപോയി. അദ്ദേഹത്തിന്റെ പേരിലുള്ള അന്താരാഷ്ട്ര വിമാനത്താവളത്തിന്‌ സമീപമാണിത്. അവിടെനിന്ന് പ്രത്യേക തീവണ്ടിയിൽ ടെക്സസ് എ. ആൻഡ് എം. സർവകലാശാലയിലെ ജോർജ് എച്ച്. ഡബ്ല്യു. ബുഷ് പ്രസിഡൻഷ്യൽ ലൈബ്രറി സെന്ററിലെത്തിച്ചു.