ഹേഗ്: റോഹിംഗ്യൻ മുസ്‍ലിങ്ങളെ മ്യാൻമാർ സൈന്യം കൂട്ടക്കൊല ചെയ്ത സംഭവത്തിൽ മൗനംപാലിച്ച ആങ് സാൻ സ്യൂചിക്കെതിരേ ആഞ്ഞടിച്ച് ഗാംബിയ. റോഹിംഗ്യൻവിഷയത്തിൽ അന്താരാഷ്ട്ര നീതിന്യായക്കോടതിയിൽ (ഐ.സി.ജെ.) നടക്കുന്ന വിചാരണയ്ക്കിടെയാണ് മ്യാൻമാർ സ്റ്റേറ്റ് കൗൺസിലറും സമാധാന നൊബേൽ ജേതാവുമായ സ്യൂചിയുടെ മൗനത്തെ ഗാംബിയ ചോദ്യംചെയ്തത്. “നിങ്ങളുടെ വാക്കുകളെക്കാൾ മൗനമാണ് കൂടുതൽ സംസാരിക്കുന്നത്’’ -ഗാംബിയയുടെ അഭിഭാഷകൻ ഫിലിപ്പ് സാൻഡ്സ് കോടതിയിൽ പറഞ്ഞു.

ഐ.സി.ജെ.യിൽ സ്യൂചി മ്യാൻമാറിനെ ന്യായീകരിച്ചതിനുപിന്നാലെയാണിത്. 2017-ൽ മ്യാൻമാറിലെ റാഖിനിൽ റോഹിംഗ്യകൾക്കെതിരേ നടന്ന കലാപം വംശഹത്യ ലക്ഷ്യമിട്ടുള്ളതായിരുന്നില്ലെന്നായിരുന്നു സ്യൂചിയുടെ വാദം.

Content Highlight: Gambia criticize aung san suu kyi's silence