ടോക്യോ: ജപ്പാന്റെ മുൻ പ്രധാനമന്ത്രി തോഷികി കൈഫു (91) അന്തരിച്ചു. ജനുവരി ഒമ്പത്‌ ഞായറാഴ്ചയാണ് അദ്ദേഹം വിടവാങ്ങിയത്. 1989മുതൽ 1991വരെ രണ്ടുവർഷത്തോളം രാജ്യം ഭരിച്ചു.

ഗൾഫ് യുദ്ധത്തിനുശേഷം അദ്ദേഹം പ്രധാനമന്ത്രിയായിരിക്കെയാണ് ഗൾഫ് മേഖലയിലെ മൈനുകൾ നീക്കം ചെയ്യാൻ ജാപ്പനീസ് പ്രതിരോധസേനയെ നിയോഗിച്ചത്.