ന്യൂയോർക്ക്: ഫോബ്സ് മാസികയുടെ ഈ വർഷത്തെ ലോകത്തെ ഏറ്റവും ശക്തരായ 100 വനിതകളുടെ പട്ടികയിൽ നാല് ഇന്ത്യക്കാരികൾ. എച്ച്.സി.എൽ. ടെക്നോളജീസ് സി.ഇ.ഒ. റോഷ്നി നദർ മൽഹോത്ര (37), ബയോകോൺ സ്ഥാപക കിരൺ മജുംദാർ ഷാ (65), എച്ച്.ടി. മീഡിയ ചെയർപേഴ്സണും മാനേജിങ് ഡയറക്ടറുമായ ശോഭനാ ഭർതിയ (61), നടി പ്രിയങ്കാ ചോപ്ര (36) എന്നിവരാണ് പട്ടികയിൽ ഇടംപിടിച്ചിരിക്കുന്നത്.

64-കാരിയായ ജർമൻ ചാൻസലർ ആംഗെല മെർക്കലാണ് ഒന്നാംസ്ഥാനത്ത്.

62-കാരിയായ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ് രണ്ടാംസ്ഥാനവും അന്താരാഷ്ട്ര നാണയനിധി മാനേജിങ് ഡയറക്ടർ ക്രിസ്റ്റിൻ ലഗാദെ മൂന്നാംസ്ഥാനവും ജനറൽ മോട്ടോർ സി.ഇ.ഒ. മേരി ബറ നാലാംസ്ഥാനവും സ്വന്തമാക്കി.

പട്ടികയിൽ 51-ാം സ്ഥാനത്താണ് നദാർ മൽഹോത്ര. കിരൺ മജുംദാർ ഷാ 60-ാം സ്ഥാനത്തും ഭർതിയ 88-ാംസ്ഥാനത്തുമാണ്. 94-ാം സ്ഥാനത്താണ് പ്രിയങ്ക ചോപ്ര.