ന്യൂയോർക്ക്: ഫോർബ്സ് മാസികയുടെ 2019-ലെ ലോകത്തെ കരുത്തരായ 100 വനിതകളുടെ പട്ടികയിലിടംനേടി കേന്ദ്ര ധനകാര്യമന്ത്രി നിർമലാ സീതാരാമൻ. 34-ാം സ്ഥാനത്താണ് ഇന്ത്യയുടെ ആദ്യ വനിതാധനമന്ത്രി സ്ഥാനംപിടിച്ചത്.

എച്ച്.സി.എൽ. കോർപ്പറേഷൻ സി.ഇ.ഒ.യും എക്സിക്യുട്ടീവ് ഡയറക്ടറുമായ രോഷ്നി നഡാർ മൽഹോത്ര (37), ബയോകോണിന്റെ സ്ഥാപക കിരൺ മജുംദാർ ഷാ (66) എന്നിവരാണ് പട്ടികയിലുള്ള മറ്റു ഇന്ത്യാക്കാർ.

തുടർച്ചയായ ഒമ്പതാംവർഷവും ജർമൻ ചാൻസലർ ആംഗേല മെർക്കൽ ഒന്നാംസ്ഥാനം നിലനിർത്തി. യൂറോപ്യൻ സെൻട്രൽ ബാങ്ക് പ്രസിഡന്റ് ക്രിസ്റ്റീൻ ലഗാർഡെയാണ് രണ്ടാംസ്ഥാനത്ത്. ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ്‌ ഹസീന (29) ന്യൂസീലൻഡ് പ്രധാനമന്ത്രി ജസീൻഡ ആർഡൻ (38), യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മകളും ഉപദേഷ്ടാവുമായ ഇവാൻകാ ട്രംപ് (42), ടെന്നീസ് താരം സെറീന വില്യംസ് (81), കൗമാരക്കാരിയായ കാലാവസ്ഥാപ്രവർത്തക ഗ്രെറ്റ ത്യുൻബേ (100) എന്നിവരും പട്ടികയിലിടംപിടിച്ചിട്ടുണ്ട്.

2019-ൽ ലോകത്തെങ്ങും സ്ത്രീകൾ കൂടുതലായി പൊതുരംഗത്തും ഭരണനേതൃത്വത്തിലും തിളങ്ങിയതായി ഫോർബ്സ് അഭിപ്രായപ്പെട്ടു.

Content Highlights: Finance Minister Nirmala Sitharaman on Forbes 100 most powerful women list