ലണ്ടന്‍: കോളിന്‍സ് ഇംഗ്‌ളീഷ് നിഘണ്ടു 'ഫേക്ക് ന്യൂസി'നെ (വ്യാജവാര്‍ത്ത) ഈ വര്‍ഷത്തെ വാക്കായി തിരഞ്ഞെടുത്തു. 'ഫേക്ക് ന്യൂസ്' എന്ന വാക്കിന്റെ ഉപയോഗം കഴിഞ്ഞ 12 മാസത്തില്‍ 365 ശതമാനമായി വര്‍!ധിച്ചുവെന്നാണ് ഇവരുടെ കണ്ടെത്തല്‍.

അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണകാലത്തും തുടര്‍ന്നും ഡൊണാള്‍ഡ് ട്രംപ് മാധ്യമങ്ങളെ വിമര്‍ശിക്കാനായി ഉപയോഗിക്കുന്ന വാക്കാണിത്.