വാഷിങ്ടൺ: യു.എസ്. മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനുള്ള വിലക്ക് തുടരണോയെന്ന് ഫെയ്സ്ബുക്ക് ‘സുപ്രീംകോടതി’യെന്നറിയപ്പെടുന്ന വിദഗ്ധസമിതി തീരുമാനിക്കും. സമിതിയോട് ഇക്കാര്യത്തിൽ അഭിപ്രായമാരാഞ്ഞിട്ടുണ്ടെന്ന് ഫെയ്സ്ബുക്ക് അറിയിച്ചു. ജനുവരി ആറിന് കാപ്പിറ്റോളിനു നേരെയുണ്ടായ ആക്രമണത്തിനു പിന്നാലെയാണ് ഫെയ്സ്ബുക്കും ഇൻസ്റ്റഗ്രാമും ട്രംപിനെ വിലക്കിയത്.