ബെയ്ജിങ്: ചൈനയിൽ ഇരുമ്പയിര് ഖനിയിലുണ്ടായ സ്ഫോടനത്തിൽ 11 പേർ മരിച്ചു. സ്ഫോടകവസ്തുക്കൾ നിറച്ച ട്രക്ക് ഖനിയുടെ പ്രവേശനകവാടത്തിന് സമീപം പൊട്ടിത്തെറിക്കുകയായിരുന്നു. ഒമ്പതുപേർക്ക് പരിക്കേറ്റെന്നും 25 പേർ ഖനിക്കുള്ളിൽ കുടുങ്ങിക്കിടക്കുകയാണെന്നും അധികൃതർ പറഞ്ഞു.

വടക്കുകിഴക്കൻ ചൈനയിലെ ലിയാവോനിങ് പ്രവിശ്യയിൽ നാഷണൽ കോൾ ഗ്രൂപ്പ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള ഖനിയിലാണ് അപകടമുണ്ടായത്. ഖനിക്കുള്ളിൽ കുടുങ്ങിയവരെ പുറത്തെത്തിക്കാനുള്ള ശ്രമങ്ങൾ രക്ഷാപ്രവർത്തകർ തുടരുകയാണ്.