ഷിക്കാഗോ: ചന്ദ്രോപരിതലത്തിലിൽ ഇറങ്ങുന്നതിനിടെ ബന്ധംനഷ്ടപ്പെട്ട ‘വിക്രം ലാൻഡർ’ വീഴ്ചയെ അതിജീവിക്കാൻ സാധ്യതകുറവെന്ന് വിദഗ്‌ധശാസ്ത്രജ്ഞൻ. ഇന്ത്യൻ വംശജനായ അമേരിക്കൻ മെക്കാനിക്കൽ എൻജിനിയറും ആഘാതപഠന വിദഗ്ദനുമായ ഡോ. ഭരത് തക്കറാണ് ലാൻഡറിന്റെ അതിജീവനസാധ്യത സംബന്ധിച്ച നിരീക്ഷണം നടത്തിയത്.

മണിക്കൂറിൽ 296 കിലോമീറ്റർ വേഗത്തിലാണ് വിക്രം ലാൻഡർ ചന്ദ്രോപരിതലത്തിൽ പതിച്ചത്. വേഗവും ചന്ദ്രോപരിതലത്തിന്റെ സ്വഭാവവും പരിഗണിച്ചാൽ വിക്രത്തിന് കനത്ത ആഘാതമേറ്റതായാണ് അനുമാനിക്കാനാവുകയെന്നും അദ്ദേഹം പറഞ്ഞു.

ചന്ദ്രോപരിതലത്തിൽ പതിയെ ഇറങ്ങുന്ന (സോഫ്റ്റ് ലാൻഡിങ്) വിധത്തിലാണ് വിക്രം ലാൻഡറിന്റെ രൂപകല്പന. ഇത്തരമൊരു ദൗത്യത്തിന് തയ്യാറെടുക്കുമ്പോൾ എല്ലാ സാധ്യതകളും പരിഗണിക്കണമായിരുന്നെന്നും തക്കർ ചൂണ്ടിക്കാട്ടി. ലാൻഡറിന്റെ രൂപകല്പനയിലെ പിഴവുകൾ സംബന്ധിച്ച ഒട്ടേറെ ചോദ്യങ്ങളുന്നയിച്ച അദ്ദേഹം, താൻ ഇന്ത്യയുടെ അഭ്യുദയകാംഷിയാണെന്നും കൂട്ടിച്ചേർത്തു.

Content Highlights: Chandrayan 2, Expert say Vikram Lander may not to survive fallout