ജറുസലേം: മധ്യ ഇസ്രായേൽ നഗരമായ ലോഡിൽ ബെഞ്ചമിൻ നെതന്യാഹു അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. നഗരത്തിലെ അറബ് വംശജർ കലാപത്തിന് കോപ്പുകൂട്ടുന്നുവെന്ന് പോലീസ് ആരോപിച്ചതിനു പിന്നാലെയാണിത്.

ടെൽ അവീവിന്റെ പ്രാന്തപ്രദേശത്തുള്ള ലോഡ് നഗരം നെതന്യാഹു സന്ദർശിച്ചിട്ടുണ്ട്. കഴിഞ്ഞദിവസം ഇവിടെ അറബ്-ഇസ്രായേലി പൗരൻ കൊല്ലപ്പെട്ടിരുന്നു. 77,000 ആണ് ലോഡ് നഗരത്തിലെ ജനസംഖ്യ. ഇതിൽ 47,000-ത്തോളം പേർ ജൂതമതക്കാരും 23,000-ത്തോളം പേർ അറബ് വംശജരുമാണ്. ഇസ്രയേലി അറബ് മേഖലകളായ അക്രെ, വാദി അറ, ജിസർ അൽ-സർഖ എന്നിവിടങ്ങളിലടക്കം അറബ് വംശജർ കഴിഞ്ഞദിവസങ്ങളിൽ പ്രതിഷേധം നടത്തിയിരുന്നു.

content highlights: emergency declared in lod