വാഷിങ്ടൺ: കശ്മീർ വിഷയം നീതിപൂർവമായി പരിഹരിക്കാതെ ഇന്ത്യയുമായി സമാധാനചർച്ചയ്ക്കില്ലെന്ന് പാകിസ്താൻ വിദേശകാര്യ മന്ത്രി ഷാ മഹമൂദ് ഖുറേഷി. യു.എസിലെ സെന്റർ ഫോർ സ്ട്രാറ്റജിക് ആൻഡ് ഇന്റർനാഷണൽ സ്റ്റഡീസിൽ നടത്തിയ പ്രസംഗത്തിലാണ് ഖുറേഷി ഇക്കാര്യം വ്യക്തമാക്കിയത്. പ്രശ്നം പരിഹരിക്കാൻ യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മധ്യസ്ഥത വഹിക്കണമെന്നും ഖുറേഷി ആവർത്തിച്ചു.

“അയൽരാജ്യങ്ങളുമായി സമാധാനം വേണമെന്നാണ് പാകിസ്താൻ ആഗ്രഹിക്കുന്നത്. സാമ്പത്തിക പരിഷ്‍കാരവും വികസനവുമെന്ന പാകിസ്താന്റെ ആഭ്യന്തര അജൻഡ നടപ്പാക്കാൻ സമാധാനം ആവശ്യവുമാണ്. എന്നാൽ, ഇന്ത്യയുമായുള്ള സൗഹൃദത്തിന് എന്തുവിലയും നൽകാൻ ഞങ്ങൾ തയ്യാറല്ല. ഞങ്ങളുടെ അന്തസ്സ് പണയപ്പെടുത്തില്ല. കശ്മീർ വിഷയം നീതിപൂർവമായി പരിഹരിക്കാതെ ഇന്ത്യയുമായി ഒരു ചർച്ചയ്ക്കും തയ്യാറല്ല.” -ഖുറേഷി പറഞ്ഞു.

Content Highlights: dispute between India will be solved after the Kashmir Issue, pakishtan