ജക്കാർത്ത: ഇൻഡൊനീഷ്യയിൽ അപകടത്തിൽപെട്ട ശ്രീവിജയാ എയർലൈൻസ് വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് ജാവാ കടലിൽനിന്ന് കണ്ടെടുത്തു. 62 പേരുടെ മരണത്തിനിടയാക്കിയ അപകടത്തിന്റെ കാരണം കണ്ടെത്താൻ ബ്ലാക്ക് ബോക്സ് സഹായിക്കുമെന്നാണ് വിലയിരുത്തൽ.

നാവികസേനയുടെ മുങ്ങൽ വിദഗ്ധർ നടത്തിയ ഒരു മണിക്കൂറോളം നീണ്ട തിരച്ചിലിനൊടുവിലാണ് ബ്ലാക്ക് ബോക്സ് കണ്ടെടുത്തത്.

കോക്പിറ്റ് വോയ്‌സ് റെക്കോഡർ കണ്ടെത്താനുള്ള തിരച്ചിൽ തുടരുകയാണെന്നും വൈകാതെ കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഗതാഗതമന്ത്രി ബുദ്ധി കാര്യ സുമതി പറഞ്ഞു.

കഴിഞ്ഞ ശനിയാഴ്ചയാണ് ജക്കാർത്തയിൽനിന്ന് പോണ്ടിയാനക്കിലേക്കു പോകുന്നതിനിടെ ഇൻഡൊനീഷ്യൻ വിമാനം തകർന്നുവീണത്.