വാഷിങ്ടൺ: ലോകവ്യാപാരസംഘടന (ഡബ്ല്യു.ടി.ഒ.) വാക്സിനുകൾക്കും മറ്റ് കോവിഡ് പ്രതിരോധ ഉത്‌പന്നങ്ങൾക്കുമുള്ള പേറ്റന്റ് എടുത്തുകളയുന്നതിനെ എതിർത്ത് ലോകബാങ്ക്. നടപടി മരുന്നുനിർമാണ മേഖലയിലെ നവീകരണത്തെ തടസ്സപ്പെടുത്തുമെന്ന് ആശങ്കയുണ്ടെന്ന് ലോക ബാങ്ക് പ്രസിഡന്റ് ഡേവിഡ് മാൽപാസ് പറഞ്ഞു.

വികസ്വരരാജ്യങ്ങളിൽ പ്രതിരോധ കുത്തിവെപ്പ് വേഗത്തിലാക്കിയാൽ ആഗോള വളർച്ചനിരക്ക് ഉയർത്താൻ കഴിയും. സമ്പന്നരാജ്യങ്ങൾ തങ്ങളുടെ അധിക വാക്സിൻ ഡോസുകൾ വികസ്വരരാജ്യങ്ങൾക്ക് എത്രയുംവേഗം ഉറപ്പാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പ്രധാന വാക്സിൻ നിർമാതാക്കളും ഫാർമ കമ്പനികളും ഡബ്ല്യു.ടി.ഒ.യുടെ പേറ്റന്റ് എടുത്തുകളയുന്ന നീക്കത്തെ നേരത്തേതന്നെ എതിർത്തിരുന്നു.

എല്ലാ രാജ്യങ്ങൾക്കും വാക്സിൻ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ യു.എസ്. വ്യാപാരപ്രതിനിധി കാതറിൻ തായിയാണ് ഡബ്ല്യു.ടി.ഒ.യിൽ പുതിയനീക്കവുമായി മുന്നോട്ടു വന്നത്.