വത്തിക്കാൻ: കോവിഡ് വാക്സിൻ നൽകുമ്പോൾ പാവങ്ങളെയും പരിഗണിക്കണമെന്ന് ഫ്രാൻസിസ് മാർപാപ്പ. പണക്കാർക്കുമാത്രം മുൻഗണന നൽകുന്നത് സങ്കടകരമാണെന്നും അദ്ദേഹം പറഞ്ഞു.

ലോകത്തിന്റെ വിവിധഭാഗങ്ങളിൽ പാവപ്പെട്ടവർക്ക് മെച്ചപ്പെട്ട ആരോഗ്യസേവനങ്ങൾ ലഭ്യമാകുന്നില്ലെന്നും ദരിദ്രരുടെ വിഷമകരമായ അവസ്ഥയും ലോകത്തിലെ അസമത്വത്തെയും കോവിഡ് തുറന്നുകാട്ടുന്നതായും പ്രതിവാരപ്രഭാഷണത്തിൽ മാർപാപ്പ ചൂണ്ടിക്കാട്ടി.

കോവിഡിനെ അതിജീവിച്ച് ലോകം മുന്നേറുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

Content Highlights: COVID vaccine Pope