ന്യൂയോർക്ക്: കോവിഡ് വൈറസിൻറെ നിലവിലുള്ള വകഭേദങ്ങളെയും ഭാവിയിലുണ്ടായേക്കാവുന്നവയെയും ചെറുക്കാൻ ശേഷിയുള്ള ഡി.എൻ.എ. അടിസ്ഥാനമാക്കിയുള്ള വാക്സിൻ നിർമിച്ചതായി യു.എസ്. ഗവേഷകർ. വെർജീനിയ സർവകലാശാലയിലെയും വെർജീനിയ പോളിടെക്നിക് ഇൻസ്റ്റിറ്റ്യൂട്ട് ആൻഡ് സ്റ്റേറ്റ് സർവകലാശാലയിലെയും ഗവേഷകസംഘമാണ് കണ്ടുപിടിത്തത്തിനുപിന്നിൽ.

ഒരു ഡോസിനു ഏകദേശം 75 രൂപ വില വരുന്ന വാക്സിൻ മൃഗങ്ങളിൽ വിജയകരമായി പരീക്ഷിച്ചു. ‘നാസ് ജേണലി’ൽ പഠനറിപ്പോർട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്. കുറഞ്ഞചെലവിൽ വളരെ വേഗത്തിൽ വാക്സിൻ നിർമിക്കാനാവുമെന്ന് ഗവേഷകസംഘാംഗമായ സ്റ്റീഫൻ ഷെയ്ച്‌നർ പറഞ്ഞു.

content highlights: COVID vaccine DNA