സാന്തിയാഗോ: ഒടുവിൽ അന്റാർട്ടിക്ക വൻകരയിലും കോവിഡ് ബാധ. അന്റാർട്ടിക്കയിലെ ബർണാഡോ ഒ ഹിങ്കിൻസ് താവളത്തിൽ പ്രവർത്തിച്ചിരുന്ന ചിലി ഗവേഷണ കേന്ദ്രത്തിലെ 36 സുരക്ഷാ ഉദ്യോഗസ്ഥർക്കാണ് രോഗം സ്ഥിരീകരിച്ചത്.

കേന്ദ്രത്തിലെ മറ്റു ജീവനക്കാരോട് ക്വാറന്റീനിൽ പോകാൻ നിർദേശം നൽകിയതായി ചിലി സൈന്യം വ്യക്തമാക്കി. അൻറാർട്ടിക്കയുടെ വടക്ക് സ്ഥിതിചെയ്യുന്ന ഒരു ദ്വീപിലാണ് ചിലിയൻ സൈന്യത്തിന്റെ അധീനതയിലുള്ള ഗവേഷണ കേന്ദ്രം സ്ഥിതിചെയ്യുന്നത്.

കോവിഡ് ബാധ ഒഴിവാക്കാൻ വിനോദസഞ്ചാര വിലക്ക് ഉൾപ്പെെടയുള്ള നിയന്ത്രണങ്ങൾ അൻറാർട്ടിക്കയിെല ഗവേഷണ കേന്ദ്രങ്ങൾ നടപ്പാക്കിയിരുന്നു.

content highlights: covid in antartica