വാഷിങ്ടൺ: യു.എസിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഏഴുലക്ഷം കടന്നു. 7,02,978 പേരാണ് ഇതുവരെ മരിച്ചത്. പ്രതിദിനം ശരാശരി 2000-ത്തോളം മരണങ്ങളാണ് രാജ്യത്ത് റിപ്പോർട്ടു ചെയ്യുന്നത്. 68,560 പേർ മരിച്ച കാലിഫോർണിയ സംസ്ഥാനമാണ് മരണസംഖ്യയിൽ മുന്നിൽ. ടെക്സസ്, ഫ്ളോറിഡ, ന്യൂയോർക്ക് സംസ്ഥാനങ്ങളാണ് തൊട്ടുപിന്നിൽ. 4,35,32,306 പേർക്ക് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചു. അതേസമയം, ലോകത്ത് രോഗബാധിതരുടെ എണ്ണം 23.15 കോടി കടന്നു. മരണസംഖ്യ 47 ലക്ഷവും.