യുണൈറ്റഡ് നേഷൻസ്: സിറിയയിൽ വാക്സിൻ വിതരണം ഉറപ്പാക്കാൻ ഐക്യരാഷ്ട്രസഭയുമായി ചേർന്ന് പ്രവർത്തിക്കാൻ തയ്യാറാണെന്ന് ഇന്ത്യ. സിറിയയിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ, ഭക്ഷണ അരക്ഷിതാവസ്ഥ എന്നിവയെക്കുറിച്ച് യു.എൻ. പൊതുസഭയുടെ ഉന്നതതല പാനലിൽ നടന്ന ചർച്ചയിൽ ഇന്ത്യയുടെ ഡെപ്യൂട്ടി സ്ഥിരംപ്രതിനിധി കെ. നാഗരാജ് നായിഡുവാണ് ഇക്കാര്യം അറിയിച്ചത്.

വാക്സിൻ മൈത്രി പദ്ധതിയുടെ കീഴിലാകും മരുന്നു നൽകുക. കഴിഞ്ഞ ജൂലായിൽ 87 കോടി രൂപയുടെ സാമ്പത്തികസഹായം ഇന്ത്യ സിറിയക്ക്‌ നൽകിയിരുന്നു. കോവിഡിനെ നേരിടാൻ അവശ്യമരുന്നുകളും ഭക്ഷണസാധനങ്ങളും നൽകി. നേരത്തേ അയൽരാജ്യങ്ങൾക്ക് വാക്സിൻ നൽകിയ ഇന്ത്യൻ നടപടിയെ യു.എൻ. സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് അഭിനന്ദിച്ചിരുന്നു.

Content Highlights: COVID 19 vaccine Syria