ജനീവ: ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കണ്ടെത്തിയ കോവിഡ്-19 വൈറസിന്റെ വകഭേദങ്ങൾക്ക് ലോകാരോഗ്യസംഘടന (ഡബ്ല്യു.എച്ച്.ഒ.) പേരിട്ടു. ഗ്രീക്ക് അക്ഷരങ്ങളാണ് ഇതിനായി ഉപയോഗിച്ചത്. ഒക്ടോബറിൽ ഇന്ത്യയിൽ തിരിച്ചറിഞ്ഞ വൈറസ് വകഭേദങ്ങൾക്ക് ഡെൽറ്റയെന്നും കാപ്പയെന്നുമാണ് പേരു നൽകിയത്. ദക്ഷിണാഫ്രിക്കയിൽ കണ്ടതിനെ ബീറ്റയെന്നും ബ്രിട്ടണിൽ കണ്ടതിനെ ആൽഫയെന്നും വിളിക്കും. 24 വകഭേദങ്ങളാണ് ഇതുവരെ കണ്ടെത്തിയിട്ടുള്ളത്.

വകഭേദങ്ങൾ കണ്ടെത്തുന്നത് ഒരു രാജ്യത്തിനും കളങ്കമാകാൻ പാടില്ലെന്ന് ഡബ്ല്യു.എച്ച്.ഒ. കോവിഡ് സാങ്കേതികവിഭാഗം മേധാവി മരിയ വാൻ കെർഖോവ് ട്വിറ്ററിൽ കുറിച്ചു. വകഭേദങ്ങളെ ശക്തമായി പ്രതിരോധിക്കാൻ ശാസ്ത്രീയമായ വിവരങ്ങൾ പങ്കുവെക്കേണ്ടതുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. സാധാരണക്കാർക്ക് ആശയവിനിമയം എളുപ്പമാക്കാനാണ് നടപടിയെന്നും മരിയ വ്യക്തമാക്കി. നേരത്തേ ബി.1.617.2 വകഭേദത്തെ ഇന്ത്യൻ വകഭേദം എന്നു വിശേഷിപ്പിച്ചതിനെ കേന്ദ്രസർക്കാർ വിമർശിച്ചിരുന്നു.

ജനിതക ഘടന കണ്ടെത്തിയ രാജ്യം പേര്

ബി.1.1.7 ബ്രിട്ടൻ ആൽഫ

ബി.1.351 ദക്ഷിണാഫ്രിക്ക ബീറ്റ

പി.1 ബ്രസീൽ ഗാമ

ബി.1.617.2 ഇന്ത്യ ഡെൽറ്റ

ബി.1.427/ബി.1.429 യു.എസ്. എപ്‌സിലൻ

പി.2 ബ്രസീൽ സീറ്റ

ബി.1.525 വിവിധരാജ്യങ്ങൾ ഈറ്റ

പി.3 ഫിലിപ്പീൻസ് തീറ്റ

ബി.1.526 യു.എസ്. അയോറ്റ

ബി.1.617.1 ഇന്ത്യ കാപ്പ

Content Highlights: Coronavirus WHO