വത്തിക്കാൻ സിറ്റി: ഞായറാഴ്ചത്തെ മാർപാപ്പയുടെ പ്രാർഥന തത്സമയം സംപ്രേഷണം ചെയ്യുമെന്ന് വത്തിക്കാൻ. പതിവുരീതിയിൽ സെയ്ന്റ് പീറ്റേഴ്സ് ചത്വരത്തിന്റെ കിളിവാതിലിൽ മാർപാപ്പയെത്തി പ്രാർഥന നടത്തില്ല. വത്തിക്കാനിൽ കൊറോണ വൈറസ് സ്ഥിരീകരിച്ചതിനെത്തുടർന്നാണ് മുൻകരുതൽ.

വത്തിക്കാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ വത്തിക്കാൻ ന്യൂസിലും സെയ്‌ന്റ് പീറ്റേഴ്സ് ചത്വരത്തിൽ സ്ഥാപിച്ചിട്ടുള്ള വലിയ സ്‍ക്രീനുകളിലും മാർപാപ്പയുടെ പ്രാർഥന തത്സമയം സംപ്രേഷണം ചെയ്യും.

നേരത്തേ മാർപാപ്പയ്ക്ക് ജലദോഷം ബാധിച്ചതിനെത്തുടർന്ന് അദ്ദേഹത്തെ കൊറോണ പരിശോധനയ്ക്കു വിധേയനാക്കിയിരുന്നു. എന്നാൽ വൈറസ് ബാധയില്ലെന്ന് കണ്ടെത്തി.

Content Highlights: Coronavirus Pope Francis