ബെയ്ജിങ്: ചൈനയിൽ വവ്വാലുകളിൽനിന്ന് കൊറോണ വൈറസിന്റെ ജനിതകമാറ്റംവന്ന 24 വകഭേദങ്ങൾ കണ്ടെത്തിയെന്ന് ഗവേഷകർ. ഷാൻഡോങ് സർവകലാശാലയിലെ ഗവേഷകനായ വെയ്ഫെങ് ഷിയുടെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ.

2019 മേയ് മാസത്തിനും 2020 നവംബറിനുമിടെ തെക്കുപടിഞ്ഞാറൻ ചൈനയിലെ യുനാൻ പ്രവിശ്യയിലെ വവ്വാലുകളിലാണ് പഠനം നടന്നത്. വിവിധ വിഭാഗത്തിലുള്ള വവ്വാലുകളുടെ മൂത്രവും സ്രവങ്ങളും ശേഖരിച്ചായിരുന്നു പരിശോധന. കണ്ടെത്തിയ വകഭേദങ്ങളിൽ പലതും മനുഷ്യനിലേക്ക് പകരാൻ സാധ്യതയുള്ള ജനിതകമാറ്റം വന്നവയാണെന്ന് സെൽ ജേണലിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു.