കൊളംബോ: വൈദ്യസഹായവുമായി ചൈനീസ് നാവികക്കപ്പല് ശ്രീലങ്കയിലെ കൊളംബോ തുറമുഖത്തെത്തി. പീസ് ആര്‍ക്ക് എന്ന പേരിലുള്ള കപ്പലാണ് നാലുദിവസത്തെ സന്ദര്‍ശനത്തിനായി ഞായറാഴ്ച എത്തിയത്.
ആസ്പത്രി സൗകര്യങ്ങളുള്ള കപ്പല്‍ പ്രദേശവാസികള്‍ക്ക് വൈദ്യസഹായം നല്‍കുന്നതിനായി തുറന്നുകൊടുത്തതായി കമാന്‍ഡര്‍ മേജര്‍ ജനറല്‍ ഗുവാന്‍ ബോലിന് പറഞ്ഞു. മറ്റ് രാജ്യങ്ങളിലേക്ക് സഹായദൗത്യവുമായി പോവുന്ന ഈ കപ്പല്‍ ആദ്യമായാണ് ശ്രീലങ്കയിലെത്തുന്നത്.

ജിബൂട്ടി, ഗാബൊണ്‍, കോംഗോ തുടങ്ങിയ ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കും കപ്പല്‍ തുടര്‍ന്ന് യാത്ര ചെയ്യും.