ബെയ്ജിങ്: രാജ്യത്ത് സമ്പൂർണ ദാരിദ്ര്യനിർമാർജനം നടപ്പാക്കിയതായി ചൈന. കഴിഞ്ഞ 40 വർഷത്തിനിടെ 77 കോടി ആളുകളെ ദാരിദ്ര്യത്തിൽനിന്ന്‌ മോചിപ്പിച്ചെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് പ്രഖ്യാപിച്ചു. ഐക്യരാഷ്ട്രസഭയുടെ 2030-ഓടെ ദാരിദ്ര്യനിർമാർജനമെന്ന ലക്ഷ്യത്തിലേക്ക് പത്തുവർഷങ്ങൾക്കുമുമ്പെ രാജ്യമെത്തിയതായും ഷി വ്യക്തമാക്കി.

കഴിഞ്ഞ എട്ടുകൊല്ലത്തിനിടെ ദാരിദ്ര്യരേഖയ്ക്ക് താഴെ ജീവിച്ചിരുന്ന 9.80 കോടി പേർ രാജ്യത്ത് അഭിവൃദ്ധി നേടി. 1.28 ലക്ഷം ഗ്രാമങ്ങളും ദാരിദ്ര്യമുക്തമായി. ഇക്കാലയളവിലെ ലോകത്തെ ആകെ ദാരിദ്ര്യനിർമാർജനത്തിന്റെ 70 ശതമാനവും ചൈനീസ് സംഭാവനയാണെന്നും അവകാശപ്പെട്ടു.

Content Highlights: China Poverty