ബെയ്ജിങ്: അഫ്ഗാനിസ്താനിലെ താലിബാൻ സർക്കാരിന് ചൈന 3.1 കോടി യു.എസ്. ഡോളർ (228 കോടി രൂപ) സഹായം പ്രഖ്യാപിച്ചു. അഫ്ഗാൻ ജനതയുടെ അടിയന്തര ആവശ്യങ്ങൾക്കാണ് സഹായമെന്ന് ചൈനീസ് വിദേശമന്ത്രി വാങ് യി വ്യക്തമാക്കി.

കൂടാതെ കോവിഡ് വാക്സിൻറെ 30 ലക്ഷം ഡോസും അഫ്ഗാനിസ്താനു കൈമാറും. സൈനിക പിന്മാറ്റം പൂർത്തിയാക്കിയെങ്കിലും അഫ്ഗാനിസ്താൻറെ പരമാധികാരത്തെ അംഗീകരിച്ചുകൊണ്ട് വികസനത്തിന് ഉൾപ്പെടെയുള്ള സഹായങ്ങൾ തുടരാൻ യു.എസ്. തയ്യാറാകണമെന്നും വാങ് യി ആവശ്യപ്പെട്ടു. ചൈന തങ്ങളുടെ സുപ്രധാന പങ്കാളിയാണെന്ന് താലിബാൻ നേരത്തേ വ്യക്തമാക്കിയിരുന്നു.