2006-കാറ്റലോണിയ പ്രവിശ്യക്ക് കൂടുതല്‍ അധികാരങ്ങള്‍ നല്‍കിയും രാജ്യമെന്ന് വിശേഷിപ്പിച്ചുമുള്ള പ്രമേയം സ്​പാനിഷ് പാര്‍ലമെന്റ് അംഗീകരിച്ചു

2010-ഭരണഘടനാ കോടതി ഈ പ്രമേയം തള്ളി. ഇതില്‍ വ്യാപക പ്രതിഷേധമുണ്ടായി. 'ഞങ്ങള്‍ ഒരു രാജ്യ'മെന്ന് പ്രഖ്യാപിച്ച് ജനങ്ങള്‍ ബാഴ്‌സലോണയില്‍ കൂടി.

2012- കാറ്റലോണിയ പ്രസിഡന്റ് അര്‍തര്‍ മാസ് കേന്ദ്ര സര്‍ക്കാരുമായി തെറ്റി പ്രവിശ്യയില്‍ ഹിതപരിശോധന നടത്തുമെന്ന് പ്രഖ്യാപിച്ചു.

2014- കാറ്റലോണിയയില്‍ പ്രതീകാത്മക ഹിതപരിശോധന നടന്നു. 80 ശതമാനത്തിലേറെപ്പേരും സ്വാതന്ത്ര്യം വേണമെന്ന് വാദിച്ചു. എന്നാല്‍, പോളിങ് 37 ശതമാനം മാത്രമായിരുന്നു

2016- സ്‌പെയിനില്‍നിന്ന് സ്വതന്ത്ര്യത്തിനായി വാദിക്കുന്ന കാര്‍ലസ് പ്യുഡ്ജഡമൊന്‍ കാറ്റലോണിയ പ്രസിഡന്റായി

2017- ഹിതപരിശോധ നടത്തുമെന്ന് പ്രസിഡന്റ് പ്രഖ്യാപിച്ചു. ഇത് നിയമവിരുദ്ധമാണെന്ന് ഭരണഘടനാകോടതി പ്രഖ്യാപിച്ചു. സംഘര്‍ഷങ്ങള്‍ക്ക് നടുവില്‍ ഒക്ടോബര്‍ ഒന്നിന് ഹിതപരിശോധന നടന്നു