മോണ്ട്രിയല്‍: സ്ത്രീയെന്നോ പുരുഷനെന്നോ വ്യക്തമാക്കാന്‍ ആഗ്രഹിക്കാത്തവര്‍ക്ക് പാസ്‌പോര്‍ട്ടടക്കമുള്ള രേഖകളില്‍ പ്രത്യേക പരിഗണനയുമായി കാനഡ.
 
ലിംഗം രേഖപ്പെടുത്തേണ്ട കോളത്തില്‍ ഇവര്‍ക്ക് 'എക്‌സ്' (X) എന്നു രേഖപ്പെടുത്താമെന്ന് സര്‍ക്കാര്‍ അറിയിച്ചു. ഓഗസ്റ്റ് 31 മുതല്‍ ഈ സൗകര്യമുണ്ടാവും.

കനേഡിയന്‍ ജനതയ്ക്ക് തുല്യത ഉറപ്പാക്കുന്നതിനുള്ള നടപടികളുടെ ഭാഗമാണിതെന്ന് കുടിയേറ്റ കാര്യങ്ങളുടെ ചുമതല വഹിക്കുന്ന മന്ത്രി അഹമ്മദ് ഹുസൈന്‍ പറഞ്ഞു.