ടൊറന്റോ: കാനഡയിലെ മിസ്സിസോഗ നഗരത്തിലെ റെസ്റ്റോറന്റിലുണ്ടായ സ്‌ഫോടനത്തില്‍ 15 പേര്‍ക്ക് പരിക്കേറ്റു. ബോംബെ ഭേല്‍ എന്ന ഇന്ത്യന്‍ റെസ്റ്റോറന്റില്‍ വെള്ളിയാഴ്ച രാവിലെ എട്ടോടെയാണ് ബോംബ് പൊട്ടിത്തെറിച്ചത്. പരിക്കേറ്റ മൂന്നുപേരുടെ നില ഗുരുതരമാണ്. റെസ്റ്റോറന്റില്‍ ഒരു പിറന്നാള്‍ ആഘോഷം നടക്കവേയാണ് ആക്രമണമുണ്ടായതെന്ന് ദൃക്‌സാക്ഷികളിലൊരാള്‍ പറഞ്ഞു.

സ്‌ഫോടകവസ്തുക്കളുമായി രണ്ടുപേര്‍ റെസ്റ്റോറന്റിനുള്ളിലേക്ക് പ്രവേശിക്കുന്നത് സി.സി.ടി.വി. ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. സ്‌ഫോടനശേഷം സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ട ഇവരെ കണ്ടെത്താനായില്ല.

ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. ഭീകരാക്രമണമാണോ എന്നകാര്യം സ്ഥിരീകരിക്കാന്‍ സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്ന് മിസ്സിസോഗ പോലീസ് പറഞ്ഞു.